Thursday, August 20, 2009

ബിമി കഥകള്‍- ചില ഉത്തരമില്ലാ ചോദ്യങ്ങള്‍!!

ചില ഉത്തരമില്ലാ ചോദ്യങ്ങള്‍

1. ബിമലിന്റെ വീട്ടില്‍ ഏറ്റവും അധികം ഭക്ഷണം കഴിക്കുന്നത്‌ ആര്?
a. ബിമല്‍
b. ബിമലിന്റെ അനുജന്‍
c. ബിമലിന്റെ ബുള്ളെറ്റ്
d. ബിമലിന്റെ ഹുണ്ടായി ആക്സന്റ്‌

2. ബിമലിന്റെ ബുള്ളെറ്റ് അവന്റെ , ഹുണ്ടായി അക്സെന്റിന്റെ പുച്ഛിക്കുന്നത് എന്തിനു ?
a. മൈലേജിന്റെ കാര്യം പറഞ്ഞു
b. പ്രായത്തെ ചൊല്ലി
c. പിക്ക് അപ്പിനെ ചൊല്ലി
d. വാങ്ങിയ വിലയുടെ കാര്യം പറഞ്ഞു

3. ബിമലിനു അവന്റെ ഇരട്ട പേരുകളില്‍ ഏറ്റവും ഇഷ്ടം ഏതു?
a. ബിമി
b. ലോലന്‍
c. കരടി
d. ബിമലിയോ

4. ബിമലിന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ
a. ദേവാസുരം
b. ദി കിംഗ്‌
c. കില്‍ ബില്‍
d. സോ -1

5. ബിമല്‍ കാശ് മുടക്കി ഏറ്റവും അധികം വാങ്ങി കൂട്ടുന്നത്‌ എന്ത് ?
a. ഭക്ഷണം
b. പുസ്തകം
c. പെട്രോള്‍
d. ബൈക്ക്

6. ബിമലിനു ഒന്നാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് എത്ര മാര്‍ക്ക്‌ ലഭിച്ചു?
a. പരീക്ഷ എഴുതി ഇല്ല
b. മാര്‍ക്ക്‌ ലിസ്റ്റ് കിട്ടിയില്ല
c. രണ്ടു വട്ടം തോറ്റു
d. ബിമല്‍ പോളി ടെക്നിക് ഒക്കെ പഠിച്ചതാ

7. ബിമലിന്റെ ബൈക്ക് ഒരു അമ്മുമ്മയെ ഇടിച്ചു. എന്നിട്ട് എന്തുണ്ടായി?
a. ബൈക്ക് അമ്മുമ്മയുടെ ദേഹത്ത് വീണു. ബിമല്‍ വീഴാഞ്ഞ കൊണ്ട് അമ്മുമ്മ രക്ഷപെട്ടു
b. അമ്മുമ്മയെ ബിമല്‍ ടാസ്കി വിളിച്ചു ഇരട്ടി വണ്ടി കൂലി നല്‍കി ആശുപത്രിയില്‍ ആക്കി
c. ഒന്നും പറ്റിയില്ല, അമ്മുമ്മ ഒരു ലിഫ്റ്റ്‌ ചോദിച്ചു
d. അത് അമ്മുമ്മയുടെ ഒരു സ്വപ്നം ആയിരുന്നു. അമ്മുമയുടെ പ്രായം ഉള്ള ഒരു ബുള്ളെറ്റ്, അതിനെക്കാള്‍ പ്രായം ഉള്ള ബിമല്‍

8. ബിമലിന്റെ ഏറ്റവും വല്യ ഗുണം
a. സ്വന്തം 'തടി' മറന്നു എണ്ണ തേക്കില്ല
b. ഒരു 'തീരുമാനം' എടുത്താല്‍ അത് നടപ്പാക്കും
c. ഒരു 'രോമം' പിഴുതല്‍ പോലും അറിയാത്ത ഏകാഗ്രത
d. അവന്റെ മാനേജര്‍ എത്ര തെറി പറഞ്ഞാലും എല്ലാം ശ്രദ്ധയോടെ കേട്ട് ഒരക്ഷരം തിരിച്ചു പറയാതെ മനസ്സില്‍ അയാളെ 'പൂവും കായും' ഇട്ട് പൂജിക്കും

9. ബിമലിനു ഏറ്റവും നന്നായി അറിയാവുന്ന വഴി
a. കോട്ടയം- പാലാ
b. മലപ്പുറം - മഞ്ചേരി
c. തിരുവനന്തപുരം ചാല - ബീമാ പള്ളി
d. വേണാട്‌ മുതല്‍ വഞ്ചിനാട് വരെ

10. ബിമലിനു ഏറ്റവും അധികം ശുഷ്കാന്തി വരുന്നത് ?
a. അടുത്ത കൊല്ലാതെ പരീക്ഷയുടെ തിയതി വരുമ്പോള്‍
b. പെട്രോളിന് വില കൂടുമ്പോള്‍
c. അവനു ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കാണുമ്പോള്‍
d. ഒരു പുതിയ പ്രോജെക്ടില്‍ അവന്റെ പി എം പിടിച്ചു ഇടുമ്പോള്‍?

8 comments:

വിഷ്ണു | Vishnu said...

ഈ ചോദ്യങ്ങളുടെ ഉത്തരം ഒന്നും സത്യമായിട്ടും ബിമലിനു പോലും അറിയില്ല

Irshad said...

ഉത്തരം

e. മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ ഉത്തരവും ശരിയാണേ.....

ഉദാ:

ഡാ ബിമി, നീ ട്രെയിനിലിരുന്നു ഉറങിപ്പോയാല്‍ എന്തു ചെയ്യും?
ബിമല്‍: വേണാടിലാണെങ്കില്‍ വേണാട്ടിലും, വഞ്ചിനാടിലാണെങ്കില്‍ വഞ്ചിനാട്ടിലും ചെന്നിറങ്ങിയിട്ട് ബസ്സ് പിടിച്ച് വീട്ടില്‍ പോകും

Derick Thomas said...

Bimal ee post kando? Avante lola vikarangale ingane murippeduththunnath sariyalla.

ദീപ said...

superrrrrrrrrrrrrrrrr...............
especially 7 th one

ജോബിന്‍ said...

11. ഈ പോസ്റ്റ്‌ എഴുതിയവനെ കൈപ്പാങ്ങിനു കിട്ടിയാല്‍ ബിമി എന്ത് ചെയ്യും...?
a. ഇടതു കൈ കൊണ്ട് അവന്റെ കഴുത്തിന്‌ കുത്തി പിടിച്ചു കുനിച്ചു നിര്‍ത്തി വലതു കൈ കൊണ്ട് കൂമ്പിനിട്ടു ഒരു 5-8 പെട .
b. അവന്റെ തലമുടി കോതി അത് കൊണ്ട് ടോയിലെറ്റ്‌ ബ്രഷ് ഉണ്ടാക്കും..
c. പ്ഫാ... 5 മിനിറ്റ് നിശബ്ദം...ചെറ്റേ...
d. ഇത് വായിക്കാന്‍ അവന്‍ ഇപ്പൊ ജീവനോടെ ഉണ്ടോ ആവോ??

ധനേഷ് said...

:-)
കിടിലം..

Anil cheleri kumaran said...

ചോദ്യോത്തരം കലക്കി.

ബഷീർ said...

കൊള്ളാ‍ാം :)