ഗാള്‍സ്..... ബായ്സ്........
ക്ലാസ്സിന്റെ മുന്നില്‍ ടീച്ചര്‍ ഇടക്കിടെ അലറി വിളിച്ചുകൊണ്ടിരുന്നു. വിഷയം ആന്റിനയും വേവ് പ്രോപ്പഗേഷനും. എത്ര ശക്തിയില്‍ വലിയവലിയ വര്‍ത്തമാനങ്ങള്‍ പ്രോപ്പഗേറ്റ് ചെയ്തിട്ടും, ഒട്ടും റിസീവ് ചെയ്യാതെ ഏറ്റവും പിന്നിലെ ബെഞ്ചില്‍ ബിമലിന്റെ കൊച്ചുവര്‍ത്തമാനം.
ബിമലിന്റെ തൊട്ടു മുന്നിലെ ബെഞ്ചില്‍, ടീച്ചറിന്റെ വലിയവര്‍ത്തമാനം ശ്രദ്ധിക്കണോ ബിമലിന്റെ കൊച്ചുവര്‍ത്തമാനം ശ്രദ്ധിക്കണോ എന്ന കണ്‍ഫ്യൂഷനില്‍ കൊച്ചുവിഷ്ണു. ഒടുവില്‍ നല്ല നാലക്ഷരം പഠിക്കാമെന്ന തീരുമാനത്തില്‍ പിന്നിലേക്കു ചെവി നീട്ടിയിരുന്നു.
"ഡീ, നിന്നെയെന്താ വീട്ടില്‍ വിളിക്കുന്നേ?" - ബിമല്‍ ഒരു ലോ-ഫ്രീക്കന്‍സി വേവിനെ ഹൈ-വോള്‍ട്ടേജില്‍ ട്രാന്‍സ്മിറ്റ് ചെയ്തു.
' എന്നെയോ, അതു 'ബിറ്റൂ'ന്നാ. എഡാ, നിന്നെയോ? ' - ഒരു ഹൈ-ഫ്രീക്കന്‍സി വേവു അതേ വോള്‍ട്ടേജില്‍ മറുപടിയായ് തിരിച്ചുവന്നു.
എന്നെ വീട്ടില്‍ വിളിക്കുന്നതു "ബിമീ"ന്നാ....
"കൊള്ളാമല്ലോടാ, അതു ഞങ്ങടെ വീട്ടിലെ വളര്‍ത്തുമൃഗത്തിന്റെ പേരാണല്ലോടാ....." വളരെ നിഷ്കളങ്കമായ മറുപടി.
പോസിറ്റീവും നേഗറ്റീവും കൂടി ഷോര്‍ട്ടായ അവസ്ഥയില്‍ സകല വോള്‍ട്ടേജും പോയി 'ബിമി'യിരുന്നു.
ഒട്ടും തടുത്തുനിര്‍ത്താന്‍ കഴിയാതെ പുറത്തുവന്ന കൊച്ചുവിന്റെ ചിരിയുടെ വികലമായ കണികകള്‍ അന്തരീക്ഷത്തില്‍ പാറിനടന്നു. അതിന്റെ അലയൊലികളായി ക്ലാസ്സില്‍ കൂട്ടച്ചിരിയുടെ മാലപ്പടക്കം തീര്‍ന്നു.
Thursday, April 23, 2009
Subscribe to:
Posts (Atom)